കുവൈത്തിലെ തീപിടുത്തത്തില്‍ അഞ്ചു മലയാളികളടക്കം 43 പേര്‍ മരിച്ചു; അപകടം മലയാളികള്‍ താമസിച്ച ഫ്‌ളാറ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗെഫിലില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഏറ്റവും കുറഞ്ഞത് 43 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് നിലവിൽ അറിയാൻ കഴിയുന്നത് . മരിച്ചവരില്‍ അഞ്ചുപേര്‍ മലയാളികളാണ്. ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം എന്നാണ് വിവരം.