
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ, ദോഡ ജില്ലകളില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു.ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭീകരനെ സൈന്യം വധിക്കുകയും മറ്റൊരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയുമാണ്.ദോഡ ജില്ലയില്‍ ഭാദേർവ-പത്താൻകോട്ട് റോഡിലെ രാഷ്ട്രീയ റൈഫിള്‍സിന്റെയും പോലീസിന്റെയും സംയുക്ത ചെക്ക്പോസ്റ്റില്‍ ചൊവ്വാഴ്ച രാത്രി ഭീകരർ ആക്രമണം നടത്തുകയായിരുന്നു.കത്വ ജില്ലയില്‍, പുലർച്ചെ മൂന്ന് മണിയോടെ ഭീകരർ നടത്തിയ വെടിവയ്പില്‍ സി.ആർ.പി.എഫ് ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘടനയായ കശ്മീർ ടൈഗേഴ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.