
രൂപക്ക് വീണ്ടും തകര്‍ച്ച;
മുംബൈ: ഇന്ത്യൻ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച. ചൊവ്വാഴ്ച റെക്കോഡ് നഷ്ടത്തിനരികിലേക്ക് രൂപ വീണു. മറ്റ് ഏഷ്യൻ കറൻസികളിലും ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി.രൂപ കൂടുതല്‍ തകരുന്നത് തടയാൻ കേന്ദ്രബാങ്ക് ഡോളർ വില്‍ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.83.56ലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം 83.50ത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിലിലെ റെക്കോഡ് തകർച്ചയായ 83.57ലേക്ക് രൂപ വീഴാൻ ഒരുങ്ങിയെങ്കിലും ആർ.ബി.ഐ ഇടപെടലാണ് ഇന്ത്യൻ കറൻസിയെ പിടിച്ചുനിർത്തിയത്.കൊറിയൻ വണ്‍ ഉള്‍പ്പടെയുള്ള ഏഷ്യൻ കറൻസികളിലും തകർച്ച ദൃശ്യമായി. അതേസമയം, ഡോളർ ഇൻഡക്സില്‍ നേരിയ ഉണർവ് ഇന്ന് പ്രകടമായിട്ടുണ്ട്. ബുധനാഴ്ച യു.എസ് ഫെഡറല്‍ റിസർവ് പുതിയ പലിശനിരക്കുകള്‍ പ്രഖ്യാപിക്കുന്നത് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറക്കാൻ സാധ്യതയില്ലെങ്കിലും ഫെഡറല്‍ റിസർവ് ചെയർമാൻ പവലിന്റെ വാക്കുകള്‍ വിപണി ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് പവലില്‍ നിന്നും പ്രതികരണമുണ്ടായാല്‍ അത് രൂപയുടെ മൂല്യത്തെ ഉള്‍പ്പടെ സ്വാധീനിക്കും. ഓഹരി വിപണിയില്‍ നിഫ്റ്റിയിലും സെൻസെക്സിലും ഇന്ന് കാര്യമായ മുന്നേറ്റമുണ്ടായില്ല. ബോംബെ സൂചിക സെൻസെക്സ് 35 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റ് അഞ്ച് പോയിൻറ് മാത്രമാണ്