മലാവി വൈസ് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം കാണാതായി; തിരച്ചില്‍ ഊര്‍ജിതം

ലിലോങ്‌വേ: തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി.മലാവി പ്രസിഡന്റിന്റെ ഓഫിസാണ് വിമാനം കാണാതായ വാര്‍ത്ത സ്ഥിരീകരിച്ചത്.ചിലിമയെ കൂടാതെ മറ്റ് ഒൻമ്പത് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തെയും വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജന്‍സികളാണ് നേതൃത്വം നല്‍കുന്നത്.മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ ഒൻമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍, വിമാനം പുറപ്പെട്ടതിന് പിന്നാലെ റഡാറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. ലിലോങ്‌വേയില്‍ നിന്ന് ഏകദേശം 380 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടതായിരുന്നു. അപകട വിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാര്‍ത്തി ചക്വേര ബഹാമസ് ബഹാമസിലേക്കുള്ള തന്റെ യാത്ര റദ്ദാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *