ആലുവയില്‍ വൻ കഞ്ചാവ് വേട്ട;
കൊച്ചി: എറണാകുളം ആലുവയില്‍ 12 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയിലായി. എക്സൈസ് സ്പെഷല്‍ സ്‌ക്വടാണ് ഇവരെ അറസ്റ്റ് ചെയ്തത്.ട്രെയിനില്‍ കൊണ്ടുവന്ന കഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയില്‍ കാത്തുനില്‍ക്കുമ്പോളാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.