ട്രോളിങ് നിരോധനം നിലവില്‍ വന്നു; ഇനി 52 ദിവസത്തെ കാത്തിരിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതല്‍ നിലവില്‍ വന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്നതാണ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്കും ഇൻബോർഡ് വള്ളങ്ങള്‍ക്കും മാത്രമേ കടലില്‍ പോകാൻ ജൂലൈ 31 വരെ അനുവാദമുള്ളൂ.തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയില്‍ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു.നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.