കുടിവെള്ളപ്രതിസന്ധി;സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: തലസ്ഥാനനഗരി കുടിവെള്ള പ്രതിസന്ധി നേരിടുന്നതിനാല്‍ ഹരിയാനയില്‍നിന്ന് കൂടുതല്‍ ജലം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനാല്‍ ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. യുമനാ നദിയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതാണു പ്രതിസന്ധിക്കു കാരണം.ഈ വർഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജലം പങ്കിടണമെന്നാണു ഡല്‍ഹിയുടെ ആവശ്യം. മിച്ചമുള്ള ജലം പങ്കിടാൻ ഹരിയാന സമ്മതിച്ചതായി ഡല്‍ഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചുണ്ട്. എന്നാല്‍, ജലം നല്‍കണമെന്ന് ഹരിയാനയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും ഹർജിയില്‍ പറയുന്നു.ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിരവധി കുടിയേറ്റക്കാർ ഡല്‍ഹിയില്‍ ഉണ്ടെന്നും ഡല്‍ഹിയിലെ ജലപ്രതിസന്ധി പരിഹരിക്കാൻ ഹരിയാനയ്ക്കും ബാധ്യതയുണ്ടെന്നും ഹർജിയില്‍ പറയുന്നു.