
റോയി സി തോമസിന്റെ “ഫാമിലി ആൻ്റ് സ്പിരിച്ച്വാലിറ്റി” പ്രകാശനം ചെയ്തു
മാരാമൺ :അമേരിക്കൻ മലയാളി റോയി സി തോമസിന്റെ പ്രഥമ പുസ്തകം “ഫാമിലി ആൻ്റ് സ്പിരിച്ച്വാലിറ്റി” പ്രകാശനം ചെയ്തു.മാരാമൺ കൺവെൻഷനോടനുബന്ധിച്ച് റിട്രീറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ.തിയഡോഷ്യസ് മാർതോമ്മ വലിയ മെത്രാപൊലീത്ത, ബിഷപ്പ് സഖറിയാസ് മാർ അപ്രേമിന് ആദ്യ കോപ്പി നൽകികൊണ്ട്
പുസ്തക പ്രകാശനം നിർവഹിച്ചു.
“കുടുംബങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന ആഴമേറിയ ധ്യാനചിന്തകളടങ്ങിയ പുസ്തകം, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറാൻ കഴിയുന്ന അപൂർവ്വ നിധിയായി തീരട്ടെയെന്നും, റോയി സി തോമസിൻ്റെ ഈ പരിശ്രമം കുടുംബങ്ങളുടെ വിശുദ്ധീകരണത്തിന്
കാരണമാകട്ടെയെന്നും
വലിയ മെത്രാപോലീത്ത ആശംസിച്ചു. ” വായിച്ചു വലിച്ചെറിയുന്ന പ്രസിദ്ധീകരണ
പ്രളയത്തിൽ സൂക്ഷിച്ചു വെയ്ക്കാനുതകുന്ന നല്ല പാഠങ്ങളടങ്ങിയതാണ് ഈ പുസ്തകമെന്ന്, പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫൻ പറഞ്ഞു.
ഡോ. എബ്രഹാം മാർ പൌലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, ഡോ. തോമസ് മാർ തീത്തോസ്,
മാത്യുസ് മാർ സെറാഫിൻ, ഫാ. ബേബി ജോൺ, ഫാ.കെ മാത്യു, മേഴ്സി റോയി തോമസ്, ഫാ.മാത്യു വർഗ്ഗീസ്, ഫാ.എബി.കെ.ജോഷ്വ, ഫാ. മാത്യു ജോൺ, ഫാ. ജോർജ്ജ് മാത്യു, ഫാ. പി.എം.തോമസ്, ഫാ. ഡാനിയേൽ മാമ്മൻ,
അഡ്വ പ്രകാശ്.പി.തോമസ്, അഡ്വ. അൻസിൻ കോമാട്ട്, ജോൺ ഇ ജോൺ, പി.ജി ഇമ്മാനുവേൽ, ജോർജ്ജ് വർഗ്ഗീസ്, സുനിൽ ചാണ്ടി, ഇട്ടി സി ഉതുപ്പ്, കെ.പി.ചെറിയാൻ, ജോൺ ഫിലിപ്പ്, ജോർജ്ജ് ബാബു, തോമസ് റോയി, ജോൺ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു വേൾഡ് പീസ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ .