ഇറാക്കിലെ യുഎസ് താവളത്തില്‍ മിസൈല്‍ ആക്രമണം
ബാഗ്ദാദ്: ഇറാക്കിലെ സൈനികതാവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒട്ടേറെ യുഎസ് സൈനികർക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി പടിഞ്ഞാറൻ ഇറാക്കിലെ അല്‍ ആസാദ് വ്യോമതാവളത്തിനുനേർക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നു യുഎസ് സേന അറിയിച്ചു.ഒരു ഇറാക്കി സുരക്ഷാഭടനും പരിക്കുണ്ട്.
ഇസ്‌ലാമിക് റെസിസ്റ്റൻസ് എന്ന സംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റു. ഇറാൻ അനുകൂല സായുധ ഗ്രൂപ്പകള്‍ അടങ്ങുന്ന ഈ സംഘടന കഴിഞ്ഞവർഷമാണ് രൂപംകൊണ്ടത്. ഹമാസ്-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചശേഷം ഇറാക്കിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേർക്ക് സംഘടന പലവട്ടം ആക്രമണം നടത്തിയിട്ടുണ്ട്.
സിറിയൻ തലസ്ഥാനമായ ഡമാസ്കസില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറേനിയൻ സേനയിലെ അഞ്ച് ഉന്നതർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാക്കിലെ ആക്രമണം.