താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: രാജ്ഭവനിലെ 20 താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്ത് പുറത്ത്.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്‍റെ പകര്‍പ്പാണ് പുറത്തുവന്നത്.
2020 ഡിസംബറില്‍ അയച്ച കത്തില്‍ കുടുംബശ്രീ മുഖേന നിയമിതരായ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം സേവനം ചെയ്തവര്‍ക്ക് വേണ്ടിയാണ് ഗവര്‍ണര്‍ ഇക്കാര്യം രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.കൂടാതെ, രാജ്ഭവന്‍ ഫോട്ടോഗ്രാഫര്‍ ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഈ കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദീര്‍ഘകാല സേവന കാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി സൈഫര്‍ അസിസ്റ്റന്‍റ് എന്ന തസ്കിക ഫോട്ടോഗ്രാഫര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ പിന്നീട് ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ ദിലീപിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു.