ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; 44 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. പ്രധാന ദ്വീപുകളിലൊന്നായ ജാവയിലാണ് വന്‍ ഭൂചലനം നടന്നത്.സംഭവത്തില്‍ 44 പേര്‍ മരിക്കുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ ജാവയിലെ ജിയാന്‍ജൂറാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥാ, ഭൗമശാസ്ത്ര ഏജന്‍സി(ബി.എം.കെ.ജി) അറിയിച്ചു. 10 കി.മീറ്റര്‍ ആഴത്തിലാണ് പ്രകമ്ബനമുണ്ടായത്. അതേസമയം, സുനാമി സാധ്യതയില്ലെന്ന് ബി.എം.കെ.ജി അറിയിച്ചു.
ജിയാന്‍ജൂറില്‍ ഭൂചലനം വന്‍നാശം വിതച്ചിട്ടുണ്ട്. ഇവിടെ മാത്രം ഇതിനകം 20 പേര്‍ മരിച്ചു. ഇതിനു പുറമെ 300ലേറെ പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജിയാന്‍ജൂര്‍ അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ ഹെര്‍മന്‍ സുഹെര്‍മാന്‍ അറിയിച്ചു.