കേന്ദ്രാനുമതിയില്ല, വിദേശ വായ്പക്ക് വഴിയടഞ്ഞു; സില്‍വര്‍ ലൈനിൽ മുട്ടുമടക്കി സർക്കാർ

തിരുവനന്തപുരം: സില്‍വര്‍ ലൈനിനായി സാമൂഹികാഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ക്കുള്ള കാലാവധി പുതുക്കി നല്‍കുന്നതിനുള്ള സാധ്യതയും മങ്ങുന്നു.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതും വിദേശ വായ്പക്ക് വഴിയടഞ്ഞതുമായ സാഹചര്യത്തില്‍ പഠനം തുടരേണ്ടതില്ലെന്ന അഭിപ്രായം സര്‍ക്കാറിലും മുന്നണിയിലും ശക്തമാണ്. ഇത് സംബന്ധിച്ച്‌ മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിച്ച ഫയല്‍ രണ്ട് മാസമായിട്ടും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിയമപ്രകാരം, സാമൂഹികാഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ക്ക് പുനര്‍വിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കി നല്‍കുന്ന രീതിയില്ല. നിശ്ചിത കാലയളവിനുള്ള പഠനം പൂര്‍ത്തിയാക്കാത്ത പക്ഷം ഏജന്‍സിയെ ഒഴിവാക്കി പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. എന്നാല്‍ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഏജന്‍സികളുടെ കുഴപ്പം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാത്തതെന്നും പ്രതിഷേധങ്ങള്‍ മൂലമാണെന്നും അതുകൊണ്ട് പുനര്‍വിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കി നല്‍കണമെന്നായിരുന്നു കെ-റെയിലിന്‍റെ ആവശ്യം. ഇക്കാര്യം റവന്യൂവകുപ്പ് നിയമവകുപ്പിന്‍റെ പരിശോധനക്ക് വിട്ടു. കെ-റെയില്‍ നിലപാട് ശരിയാണെന്ന് നിയമവകുപ്പ് വ്യക്തമാക്കി. എന്നാല്‍ മന്ത്രിസഭ പാസാക്കണമെന്നായിരുന്നു ഉപാധി. ഇതിനായി സമര്‍പ്പിച്ചെങ്കിലും മാസം രണ്ടാകുമ്ബോഴും വിഷയം ഇതുവരെ മന്ത്രിസഭ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *