ഭൂമിയുടെ തൂക്കം ഇനി റോണാഗ്രാമില്‍;അളവുകള്‍ സൂചിപ്പിക്കാൻ ഇനി പുതിയ മെട്രിക് പ്രിഫിക്‌സുകള്‍
ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ അളവുകള്‍ സൂചിപ്പിക്കുന്നതുള്ള പുതിയ മെട്രിക് പ്രിഫിക്‌സുകള്‍ക്കായി ഫ്രാന്‍സില്‍ ഒത്തുകൂടിയ അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ വെള്ളിയാഴ്ച വോട്ടു രേഖപ്പെടുത്തി.മൂന്ന് പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് മെട്രിക് സിസ്റ്റത്തിന്റെ ആഗോള നിലവാരമായ ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സില്‍ (എസ്‌ഐ) പുതിയ പ്രിഫിക്സുകള്‍ ചേര്‍ക്കുന്നത്.കിലോയും മില്ലിയും പോലെയുള്ള പ്രിഫിക്‌സുകളുടെ നിരയിലേയ്ക്കാണ് പുതിയ പേരുകള്‍ ചേരുന്നത്. ഏറ്റവും വലിയ അളവിന് റോണ, ക്വെറ്റ എന്നീ പ്രിഫിക്സുകളാണ് തെരഞ്ഞെടുത്തത്. ഏറ്റവും ചെറിയ അളവിന് റോണ്ടോ, ക്വെക്റ്റോ എന്നിവയും തിരഞ്ഞെടുത്തു.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവണ്‍മെന്റ് പ്രതിനിധികളും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. ഓരോ നാല് വര്‍ഷം കൂടുമ്ബോഴും വെസ്റ്റ് പാരീസിലെ വെര്‍സൈല്‍സ് പാലസില്‍ വച്ച് നടക്കുന്ന തൂക്കവും അളവും സംബന്ധിച്ച 27-ാമത് ജനറല്‍ കോണ്‍ഫറന്‍സിലാണ് പുതിയ പ്രിഫിക്സ് തെരഞ്ഞെടുത്തത്.
പുതിയ പ്രിഫിക്‌സുകള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനത്തിന് നേതൃത്വം നല്‍കിയത് യുകെയുടെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയാണ്. പ്രിഫിക്സുകള്‍ വലിയ തുകകള്‍ സൂചിപ്പിക്കുന്നത് എളുപ്പമാക്കും. ഉദാഹരണത്തിന്, ഒരു കിലോമീറ്ററിനെ എപ്പോഴും 1,000 മീറ്ററെന്നോ മില്ലിമീറ്ററിനെ ഒരു മീറ്ററിന്റെ ആയിരത്തിലൊന്നെന്നോ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.