ഇറാഖിലെയും സിറിയയിലെയും 89 ഭീകരകേന്ദ്രങ്ങളില്‍ വിമാന ആക്രമണം നടത്തി തുര്‍ക്കി
ഇറാഖിലെയും സിറിയയിലെയും വടക്കന്‍ പ്രദേശങ്ങളിലെ വ്യോമാക്രമണത്തിനിടെ തുര്‍ക്കി 90 വൈപിജി/പികെകെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ദേശീയ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.വടക്കന്‍ ഇറാഖിലെയും സിറിയയിലെയും തീവ്രവാദ ഗ്രൂപ്പായ കെസികെ/വൈപിജി/പികെകെ എന്നിവയ്‌ക്കെതിരായ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണമായ ഓപ്പറേഷന്‍ ക്ലോ-സ്വോര്‍ഡ് ഞായറാഴ്ച പുലര്‍ച്ചെ തുര്‍ക്കി ആരംഭിച്ചതിന് പിന്നാലെയാണ് പ്രസ്താവന. യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം അനുസരിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. ഇസ്താംബൂളിലെ തിരക്കേറിയ ഇസ്തിക്‌ലാല്‍ അവന്യൂവില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം ആറ് പേര്‍ കൊല്ലപ്പെടുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതിന് ശേഷമാണ് ഓപ്പറേഷന്‍ നടന്നത്.