മുസ്ലിം വ്യക്തിനിയമ വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല; ഹൈക്കോടതി
കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി.വിവാഹത്തിലെ കക്ഷികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പോക്സോ കുറ്റം നിലനില്ക്കും. വിവാഹത്തിന്റെ പേരില്‍ പോലും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും ജസ്റ്റിസ് ബെച്ചു കുര്യന് പറഞ്ഞു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ 31കാരന്റെ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കി എന്നായിരുന്നു കേസ്.