ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍
ന്യൂഡല്‍ഹി: ഗുജറാത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ അവസാനവട്ട പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങിരാഷ്ട്രീയ പാര്‍ട്ടികള്‍.ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും സംസ്ഥാനത്ത് പ്രചാരണം നടത്തും.
നാളെ രാഹുല്‍ ഗാന്ധിയും ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.ശക്തമായ ത്രികോണ മത്സരമായിരിക്കും ഇക്കുറി ഗുജറാത്തില്‍ നടക്കുകയെന്ന് ഉറപ്പായതോടെ പ്രചാരണം നാള്‍ക്കുനാള്‍ ശക്തിപ്പെടുത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള താരപ്രചാരകരെ സംസ്ഥാനത്ത് എത്തിക്കുന്ന ബി.ജെ.പി പാര്‍ട്ടിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലും വനിതാ റാലി നടത്താനാണ് ബി.ജെ.പി നീക്കം. വീരാംഗന റാലി എന്ന് പേരിട്ടിരിക്കുന്ന 150 പ്രചരണ യോഗങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്കായി രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍ എത്തും. മൂന്ന് മണ്ഡലങ്ങളിലെ റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഭാരത് ജോഡോ യാത്ര പ്രവേശിക്കാത്തത് പരാജയ ഭീതി കാരണമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.