മലപ്പുറം തോണി അപകടത്തില്‍ മരണം നാലായി

മലപ്പുറം; തിരൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുള്‍ സലാം, അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കക്ക വാരല്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേര്‍ അടങ്ങിയ സംഘം. കക്ക ശേഖരിച്ച്‌ മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്.അപകടത്തില്‍പെട്ട നാലുപേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തെങ്കിലും രണ്ടുപേര്‍ മരിക്കുകയായിരുന്നു. റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *