ബംഗാളില്‍ വന്‍ തീപിടിത്തം; 50 വീടുകള്‍ കത്തി നശിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് 50 വീടുകള്‍ കത്തി നശിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.സിലിഗുരിയിലെ ചേരിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനും ഒരു കുട്ടിയുമടക്കം മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടുകളിലെ ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്‍റെ തീവ്രത വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.2000ത്തോളം ആളുകള്‍ താമസിക്കുന്ന ചേരിയാണിത്. അഗ്നിരക്ഷാസേനയുടെ എട്ട് യൂനിറ്റുകള്‍ സ്ഥലത്തെത്തിയതായും തീ നിയന്ത്രണവിധേയമാക്കിയതായും പൊലീസ് അറിയിച്ചു.