ഫുട്ബോള്‍ ലോകകപ്പിന് നാളെ തുടക്കം;ലോകകപ്പിനായി ഖത്തര്‍ ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകള്‍ക്കകം അവസാനിക്കും. നവംബര്‍ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പ് ഉദ്ഘടന മത്സരം.
ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

2010ല്‍ അടുത്ത ലോകകപ്പ് മത്സരം ഖത്തറിലാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ഒരുക്കുന്നതിനും രാജ്യം വന്‍ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആറ് പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ ട്രെയിനിംഗ് സൈറ്റുകള്‍ ഉള്‍പ്പെടെ നിലവിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 6.5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങള്‍, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹബ്ബുകള്‍, അണ്ടര്‍ഗ്രൗണ്ട് ഗതാഗതം എന്നിവയ്ക്കായി 210 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും യുഎസ് സ്പോര്‍ട്സ് ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സിയായ ഫ്രണ്ട് ഓഫീസ് സ്പോര്‍ട്സ് പറയുന്നു. ദോഹയില്‍ മാത്രം, ‘ദി പേള്‍’ എന്നറിയപ്പെടുന്ന ഒരു പാര്‍പ്പിട സമുച്ചയത്തിനായി 15 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ദോഹ മെട്രോയില്‍ 36 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റിനിടെ വര്‍ഷങ്ങളായി ആഴ്ചയില്‍ 500 മില്യണ്‍ ഡോളര്‍ വീതം ചെലവഴിച്ചതായി ഖത്തറിലെ ധനമന്ത്രിമാര്‍ സമ്മതിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *