ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം; 21 മരണം
ഗാസ: പലസ്തീനിലെ ഗാസയില്‍ ജബാലിയ അഭയാര്‍ഥി ക്യമ്പില്‍ തീപിടിത്തം. 10 കുട്ടികള്‍ അടക്കം 21 പേര് മരിച്ചു.
നിരവധി പേര്‍ക്ക് പരുക്കേറ്റു.ഒരു മണിക്കൂറോളമെടുത്ത് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി.
നാലുനില കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദുഃഖാചരണമാണ്. ഗാസയിലെ എട്ട് അഭയാര്‍ഥി ക്യാമ്പുകളിൽഒന്നാണ് ജബാലിയ.