ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നു; വി.ഡി സതീശന്‍

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കത്ത് കത്തിച്ചതിന് പൊലീസ് കേസെടുക്കാന്‍ തയ്യാറാകണം.ഫോണില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന്തര എംപ്ലോയ്മന്റ് എക്‌സേഞ്ചും പിഎസ്‌സിയും സിപിഎം നടത്തുകയാണ്. കേസുകളില്‍ കോണ്‍ഗ്രസിനോട് മറ്റൊരു നീതിയാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, കത്ത് വിവാദത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. എന്നാല്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം. യുഡിഎഫ് മേയര്‍ക്ക് കത്ത് നല്‍കി. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. നാളെ വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെയാണ് പ്രത്യേക കൗണ്‍സില്‍ യോഗം.

Sharing

Leave your comment

Your email address will not be published. Required fields are marked *