വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി. ഉപയോഗം കൂടിയ വൈകീട്ട് ആറുമുതല്‍ 10 മണിവരെ നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡിന്‍റെ ആവശ്യം.പകല്‍ സമയം നിരക്ക് കുറക്കാനും ആലോചിക്കുന്നു. നിരക്കുമാറ്റം ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍ കുട്ടി അറിയിച്ചു.

ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറു മണിവരെയുള്ള സമയത്ത് സാധാരണ നിരക്കും വൈകീട്ട് ആറു മുതല്‍ രാത്രി 10 വരെയുള്ള പീക് സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതല്‍ പുലര്‍ച്ച ആറുവരെയുള്ള സമയത്ത് നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞ നിരക്കുമാകും നടപ്പാകുക. ഈ നിരക്ക് നടപ്പാക്കും മുൻപ് പുതിയ ബില്ലിങ് രീതിക്കായി എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കേണ്ടതായി വരും.

Sharing

Leave your comment

Your email address will not be published. Required fields are marked *