നാവികരുടെ മോചനം അകലെ, കേസ് അന്താരാഷ്‌ട്ര കോടതിയിലേക്ക്
അബൂജ (നൈജീരിയ): നൈജീരിയില്‍ തടവിലായ ഹീറോയിക് ഈഡുന്‍ കപ്പലിലെ ഇന്ത്യക്കാരായ നാവികരുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു.നയതന്ത്രതല ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അന്താരാഷ്‌ട്ര കുറ്റങ്ങള്‍ ചുമത്തി ജീവനക്കാരെ പ്രോസക്യൂട്ട് ചെയ്യാനാണ് നൈജിരിയ ആലോചിക്കുന്നത്. അതേ സമയം, അന്താരാഷ്ട്ര ട്രൈബ്യൂണലിനു കപ്പല്‍ കമ്ബനി നല്‍കിയ കേസില്‍ വാദം ഉടന്‍ തുടങ്ങും.നൈജീരിയയിലെ ബോണി ആങ്കേറജിലുള്ള ഹീറോയിക് ഇഡുന്‍ കപ്പലിലാണ് നാവികര്‍ കഴിയുന്നത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നൈജീരിയയിലെ ബോണി ആങ്കേറേജ് തുറമുഖത്ത് എത്തിച്ച നാവികര്‍ തങ്ങളുടെ ചരക്കുകപ്പിലില്‍ തന്നെ തടവില്‍ തുടരുകയാണ്. ആയുധധാരികളായ നൈജീരിയന്‍ നാവികസേന കപ്പലില്‍ കാവലിലുണ്ട്. എന്താണ് അടുത്ത നടപടിയെന്ന് നൈീജിരിയ വ്യക്തമാക്കിയിട്ടില്ലെന്ന് മലയാളികളായ നാവികര്‍ പറഞ്ഞു. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാജ്യം കപ്പിലിനെതിരെ ഉന്നയിക്കുന്നത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമനടപടിയാകും നൈജീരിയ സ്വീകരിക്കാന്‍ പോകുന്നതെന്നാണ് സൂചന. എന്നാല്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നാവികര്‍. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചതായും ജീവനക്കാര്‍ പറഞ്ഞു.നേരത്തെ എക്വറ്റോറിയല്‍ ഗിനിയ കപ്പിലില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടും ജീവനക്കാര്‍ പുറത്ത് വിട്ടിരുന്നു. നയതന്ത്രതലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളും വിദേശകാര്യമന്ത്രാലയം തുടരുന്നുണ്ട്. ഇന്നലെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയന്‍ ഹൈകമ്മീഷണറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.