മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍
തൊടുപുഴ: മൂന്നാറില്‍ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കുണ്ടള ഡാമിന് സമീപവും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍പൊട്ടിയത്.കുണ്ടളയില്‍ ട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞുവീണു. കോഴിക്കോട് വടകരയില്‍ നിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. വടകര സ്വദേശി രൂപേഷിനെ (40) കാണാതായി. ബാക്കി 10 പേര്‍ സുരക്ഷിതരാണ്.
റോഡില്‍നിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലര്‍ വീണത്. മാട്ടുപ്പെട്ടി റോഡില്‍ വന്‍ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറില്‍ രാവിലെ മുതല്‍ ആരംഭിച്ച കനത്തമഴ തുടരുകയാണ്. ഇന്നത്തെ തിരിച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം,മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതുമാണെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു