അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി
ഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യു.എസിലെ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗ്വാട്ടിമാലയുടെ തെക്കന്‍ തീരത്തിനടുത്തുള്ള മസാഗ്വയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 99.6 കി.മീ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അയല്‍രാജ്യമായ എല്‍ സാല്‍വഡോറിലും പ്രകമ്ബനം അനുഭവപ്പെട്ടെങ്കിലും അധികൃതര്‍ സുനാമി മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല.നേരത്തെ യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു.