രാജീവ് ഗാന്ധി വധം; നളിനിയുള്‍പ്പെടെ ആറു പ്രതികള്‍ക്ക് ജയില്‍ മോചനം
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ആറു പ്രതികളെ കാലാവധി പൂര്‍ത്തിയാകും മുൻപ് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.പ്രതികളായ നളിനി, റോബര്‍ട്ട് പയസ്, സുതേന്തിര രാജ എന്ന ശാന്തന്‍, ശ്രീഹരന്‍ എന്ന മുരുഗന്‍, ജയ്കുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് ബി.ആര്‍ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് സര്‍ക്കാറും പ്രതികളുടെ മോചനത്തിനു വേണ്ടി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നെന്നും കോടതി വ്യക്തമാക്കി.മെയില്‍ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിരുന്നു.1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ എല്‍.ടി.ടി.ഇയുടെ ചാവേര്‍ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.