യുഎഇയില്‍ ഫ്രീ സോണ്‍ വിസയുടെ കാലാവധി കുറച്ചു
ദുബായ്: യു എ ഇ യില്‍ ഫ്രീ സോണ്‍ വിസയുടെ കാലാവധി കുറച്ചു. മൂന്നുവര്‍ഷം കാലാവധി ഉണ്ടായിരുന്ന വിസയുടെ കാലാവധി രണ്ടുവര്‍ഷം ആയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.ഫ്രീ സോണിന് പുറത്ത് രണ്ടു വര്‍ഷമാണ് വിസയുടെ കാലാവധി. തൊഴില്‍ വിസയുടെ കാലാവധി എല്ലായിടത്തും ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സ്റ്റിക്കര്‍ പതിക്കല്‍ എമിറേറ്റ്സ് ഐഡി അനുവദിക്കല്‍ എന്നിവ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അപേക്ഷകളില്‍ ഒരു വര്‍ഷം കൂടുതലായി അടച്ച പൈസ തിരികെ നല്‍കും. ഫ്രീ സോണ്‍ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക ആനുകൂല്യമാണ് ഇതു മൂലം ഇല്ലാതായിരിക്കുന്നത്. മെയിന്‍ ലാന്‍ഡിനെ അപേക്ഷിച്ചു ബിസിനസ് തുടങ്ങാന്‍ കൂടുതല്‍ എളുപ്പം ഫ്രീ സോണില്‍ ആണ്. അതുകൊണ്ടുതന്നെ നിരവധി നിക്ഷേപകര്‍ ഫ്രീ സോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. യുഎഇയില്‍ ഏകദേശം 40 ഓളം സോണുകളാണ് ഉള്ളത്. പ്രവാസികള്‍ക്കും വിദേശ നിക്ഷേപകര്‍ 100 ശതമാനം ഉടമസ്ഥതയില്‍ ഇവിടെ ബിസിനസ് തുടങ്ങാന്‍ സാധിക്കും.