ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ ഫിലീപ്പിന്‍സ് കടലില്‍
ബീജിംഗ്: അടുത്തിടെ നടന്ന ചൈന റോക്കറ്റ് വിക്ഷേപണത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഫിലിപ്പീന്‍സ് അറിയിച്ചു.പടിഞ്ഞാറന്‍ പലവാനിലെ ബുസുവാംഗ ദ്വീപില്‍ നിന്നും ഒക്‌സിഡന്റല്‍ മിന്‍ഡോറോ പ്രവിശ്യയിലെ കാലിന്റാന്‍ പട്ടണത്തില്‍ നിന്നും ഈ ആഴ്ച വെവ്വേറെയാണ് ലോഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലോഹാവശിഷ്ടങ്ങള്‍ ഹൈനാന്‍ ദ്വീപിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച വിക്ഷേപിച്ച ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ ഭാഗങ്ങളാണെന്ന് ഫിലിപ്പീന്‍സ് ബഹിരാകാശ ഏജന്‍സി അറിയിച്ചു.
ചൈനീസ് പതാകയുടെ ഭാഗമെന്ന് തോന്നിക്കുന്നവയും അവശിഷ്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ചൈന റോക്കറ്റ് വിക്ഷേപിക്കുന്നതിനിടയില്‍ അവശിഷ്ടങ്ങല്‍ വീഴാന്‍ സാധ്യതയുള്ളതായി ഫിലിപ്പീന്‍സ് ബഹിരാകാശ ഏജന്‍സി പൊതുജനങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.