സ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും വാര്‍ഡുകള്‍ അടക്കം ഒമ്പതു സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

എറണാകുളം കീരംപാറ പഞ്ചായത്തില്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി.യുഡിഎഫ് 15 സീറ്റുകളില്‍ വിജയിച്ചപ്പോള്‍, എല്‍ഡിഎഫിന് 11 സീറ്റ് ലഭിച്ചു. ബിജെപിക്ക് രണ്ടും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. പറവൂര്‍ നഗരസഭയില്‍ ബിജെപി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 6, എല്‍ഡിഎഫ് 10, ബിജെപി ഒന്ന് എന്നിങ്ങനെ സീറ്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്

Sharing

Leave your comment

Your email address will not be published. Required fields are marked *