സർക്കാർ കൊണ്ടുവരാനൊരുങ്ങിയ പുതിയ മാധ്യമനിയന്ത്രണ ബിൽ തിരിച്ചടി ഭയന്നു മാറ്റി

തിരുവനന്തപുരം ∙ സർക്കാർ കൊണ്ടുവരാനൊരുങ്ങിയ പുതിയ മാധ്യമനിയന്ത്രണ ബിൽ തിരിച്ചടി ഭയന്നു മാറ്റി. നിയമത്തിന്റെ കരട് കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചതും മാറ്റിവച്ചതും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.കൂടുതൽ വ്യക്തതയും പഴുതടച്ച ഭേദഗതിയും ആവശ്യമാണെന്നും നിയമ സെക്രട്ടറി നൽകിയ കരട് ശുപാർശ നിയമമന്ത്രി പരിശോധിച്ച് പിന്നീടു സമർപ്പിക്കുമെന്നും അതിനാൽ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാർ ആരും അനുകൂലിച്ചോ എതിർത്തോ ഒന്നും മിണ്ടിയില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *