ലോക ജനസംഖ്യ 800 കോടിയിലേക്ക്; ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈന തന്നെ
ലോക ജനസംഖ്യ 800 കോടിയിലേക്കെത്തുന്നു . യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ലോക ജനസംഖ്യ 800 കോടിയെത്തുമെന്നാണ് റിപ്പോര്‍ട്ട് .എന്നാല്‍ ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ചൈന തന്നെയാണ് . ഇത് 1950 ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. എന്നാല്‍ 2050 ഓടെ ജനന നിരക്കും അതോടൊപ്പം ജനസംഖ്യയും 0.5 ശതമാനം കുറയും.അടുത്ത വര്‍ഷം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് യുഎന്‍ കണക്കു കൂട്ടുന്നത് . 2080വരെ ജനസംഖ്യാ വര്‍ധനവ് ഉണ്ടാകുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് .
2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാവില്ല . എന്നാല്‍ 2080 ഓടെ ആഗോള ജനസംഖ്യ 1040 കോടിയില്‍ എത്തും . ഇതിന് മുന്നോടിയായി 2030ല്‍ 850 കോടിയായും ജനസംഖ്യ ഉയരും . ഇനിയുള്ള കാലങ്ങളില്‍ ലോക ജനസംഖ്യയില്‍ നിര്‍ണായ പങ്കുവഹിക്കുന്നത് പ്രധാനമായും എട്ട് രാജ്യങ്ങളാവും . കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നായിരിക്കും ലോക ജനസംഖ്യയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന
എന്നാല്‍ ആകെ ജനസംഖ്യാ നിരക്ക് 100 കോടി കടക്കില്ലെന്നാണ് മറ്റ് കണക്കുകള്‍.2064 ല്‍ ആഗോള ജനസംഖ്യ 100 കോടിയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . 2100 ല്‍ ഇത് 880 കോടിയായിരിക്കുമെന്നും പഠനം പറയുന്നു . 2021 ല്‍, ശരാശരി ജനന നിരക്ക് കുറവായിരുന്നു. ഒരു സ്ത്രീക്ക് അവരുടെ ജീവിതത്തില്‍ 2.3 കുട്ടികള്‍ എന്ന നിലയ്‌ക്കായിരുന്നു കണക്കുകള്‍. 1950 ല്‍ ഇത് ഒരു സ്ത്രീയ്‌ക്ക് അഞ്ച് കുട്ടികള്‍ എന്ന നിലയ്‌ക്കായിരുന്നു. 2050-ഓടെ ഇത് ഒരു സ്ത്രീക്ക് 2.1 കുട്ടികള്‍ ആയി കുറയുമെന്നാണ് പ്രവചനം.ആളുകളുടെ ശരാശരി ആയുസ്സ് വര്‍ദ്ധിക്കുന്നതും ആഗോള ജനസംഖ്യാ വളര്‍ച്ചയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്.
2019-ല്‍ 72.8 വര്‍ഷം ആയിരുന്നു ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ്. ഇത് 1990-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒമ്ബത് വര്‍ഷം കൂടുതലായിരുന്നു. എന്നാല്‍ 2050-ഓടെ ശരാശരി ആയുസ്സ് 77.2 വര്‍ഷമാകുമെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്.26 ആഫ്രിക്കന്‍ രാജ്യങ്ങളിലേയും ജനസംഖ്യ നിരക്ക് ഇരട്ടിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.