അന്തര്‍ സംസ്ഥാന ബസുകളുടെ ഇരട്ട നികുതി തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളില്‍നിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി.നികുതി ഈടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
നവംബര്‍ ഒന്നു മുതല്‍ കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന ബസുകളില്‍നിന്ന് നികുതി ഈടാക്കാമെന്ന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ഇതര സംസ്ഥാന ബസുടമകള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.ആള് ഇന്ത്യാ പെര്‍മിറ്റുണ്ടെന്നും നികുതി അടച്ചാണ് വരുന്നതെന്നും അതിനാല്‍ കേരളത്തിന് മാത്രമായി മറ്റൊരു നികുതി നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഈ വാദം തള്ളിയ കോടതി, സംസ്ഥാനത്തിന് നികുതി പിരിക്കുന്നതിന് സാങ്കേതികമായി തടസ്സമില്ലെന്ന് വ്യക്തമാക്കി.സംഭവത്തില്‍, സര്‍വിസുകള്‍ കൂട്ടത്തോടെ റദ്ദാക്കി പ്രതിഷേധിക്കുകയാണ് അന്തര്‍ സംസ്ഥാന ബസ്സുടമകള്‍. അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കില്‍ സര്‍വിസ് പുനരാരംഭിക്കില്ലെന്നാണ് നേരത്തെ അറിയിച്ചത്.