മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചതായി യുഎഇ

ദുബായ്: യു.എ.ഇയില്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു. നാളെ മുതല്‍ പൊതുസ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് ആവശ്യമില്ല.മാസ്‌ക് ആരോഗ്യകേന്ദ്രങ്ങളില്‍ മാത്രം ധരിച്ചാല്‍ മതിയെന്നും ദേശീയ ദുരന്തനിവരാണ സമിതി വ്യക്തമാക്കി.

രണ്ടരവര്‍ഷത്തിന് ശേഷമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യു.എ.ഇ പൂര്‍ണമായും പിന്‍വലിക്കുന്നത്. നാളെ മുതലാണ് നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നത്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് കാണിക്കേണ്ടതില്ല. വാക്‌സിന്‍ സ്വീകരിച്ചതിന്റെ തെളിവ് കാണിക്കാന്‍ മാത്രമായിരിക്കും ഇനി അല്‍ഹൊസന്‍ ആപ്പ് ഉപയോഗിക്കുക. ആരോഗ്യകേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ മാത്രമേ മാസ്‌ക ധരിക്കേണ്ടതുള്ളു. പള്ളികളില്‍ നമസ്‌കരിക്കാനെത്തുന്നവര്‍ സ്വന്തം മുസല്ല കൊണ്ടുവരണമെന്നും നിര്‍ബന്ധമില്ല.

രാജ്യത്തെ പി.സി.ആര്‍ പരിശോധനാ കേന്ദ്രങ്ങളും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തനം തുടരും. കോവിഡ് ബാധിതര്‍ അഞ്ചുദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണമെന്നും ദുരന്തനിവരാണ സമിതി വ്യക്തമാക്കി. എന്നാല്‍ കായികപരിപാടികളും മറ്റും സംഘടിപ്പിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, മുന്‍കൂര്‍ പരിശോധനാ ഫലമോ പരിപാടികളുടെ സ്വഭാവമനുസരിച്ച്‌ ആവശ്യപ്പെടാമെന്നും അധികൃതര്‍ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *