സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലായ ഇന്ത്യൻ നാവികരെ അറസ്റ്റ് ചെയ്യാനൊരുങ്ങി നൈജീരിയ
ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട നാവികരുടെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോര്‍ട്ട്.വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടിയുള്ള വിഡിയോ പുറത്തുവന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും പല തവണ ടൈഫോയിഡും മലേറിയയും ബാധിച്ചിട്ടുണ്ട്. കപ്പല്‍ നൈജീരിയന്‍ സൈന്യത്തിനൊപ്പം പോകണമെന്നാണ് ഗിനിയുടെ നിര്‍ദേശം.
സൈന്യം കപ്പലിനടുത്തേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് നൈജീരിയ. എക്വിറ്റോറിയല്‍ ഗിനിയും കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറാന്‍ ശ്രമിക്കുകയാണ്. ചരക്ക് കപ്പലിന് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് നീക്കം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
വിസ്മയയുടെ സഹോദരനുള്‍പ്പെടെയുള്ള മലയാളികളടക്കം ജീവനക്കാരുള്ള കപ്പലിന് സമീപം നൈജീരിയന്‍ നാവികസേന നിലയുറപ്പിച്ചിരിക്കുകയാണ്. ആശയവിനിമയം എത്ര സമയം സാധ്യമാകുമെന്ന ആശങ്കയുണ്ടെന്നും അടിയന്തര സഹായം വേണമെന്നും തടവിലായ നാവികര്‍ പ്രതികരിച്ചു.