ത്രിപുരയില്‍ സിപിഎം – ബിജെപി സംഘര്‍ഷം
അഗര്‍ത്തല: ത്രിപുരയിലെ ഖോവായില്‍ നടന്ന സിപിഎം – ബിജെപി സംഘര്‍ഷത്തില്‍ ഒന്പത് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി ടെലിയാമുര മേഖലയില്‍ നടന്ന സിപിഎം യോഗത്തിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.യോഗവേദിയിലേക്ക് കടന്നെത്തിയ ബിജെപി പ്രവര്‍ത്തകരുമായി നടന്ന വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സംഘര്‍ഷത്തിന് തുടക്കമിട്ടത് എതിര്‍ പാര്‍ട്ടിക്കാരാണെന്നാണ് ഇരു കൂട്ടരും ആരോപിക്കുന്നത്. പരിക്കേറ്റവര്‍ ടെലിയാമുര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.