ട്വിറ്ററിൽ കൂട്ടപിരിച്ചുവിടല്‍; ഇന്ത്യയില്‍ ജോലി നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്
ന്യൂഡല്‍ഹി: ശതകോട്വീശ്വരനും ട്വിറ്റിന്റെ പുതിയ ഉടമസ്ഥനുമായ ഇലോണ്‍ മസ്‌കിന്റെ ഭരണപരിഷ്‌കാരത്തില്‍ വലഞ്ഞ് ജീവനക്കാര്‍.
കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നിരവധി ഇന്ത്യന്‍ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ എന്‍ജിനീയറിംഗ്, സെയില്‍സ് -മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍ വിഭാഗം ജീവനക്കാരെയാണ് പരിച്ചുവിട്ടു തുടങ്ങിയത്.
ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതലുളള ജീവനക്കാര്‍ പിരിച്ചുവിടലിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.എത്രയാളുകള്‍ക്കാണ് ജോലി നഷ്ടമായതെന്ന കണക്കുകള്‍ വ്യക്തമായിട്ടില്ല.സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ കുറച്ചാളുകളെ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്.