ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചു

മനാമ: ബഹ്‌റൈനിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് സ്വപ്ന സാക്ഷാല്‍ക്കാരമായി ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസികള്‍ക്ക് മുന്നില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചത് ബഹ്‌റൈനും നവ്യാനുഭവമായി.

രാവിലെ 8.15ഓടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്റ്റേഡിയത്തില്‍ എത്തിയത്. തുടര്‍ന്ന് പോപ്പ് മൊബീലില്‍ സ്റ്റേഡിയത്തിനു വലംവെച്ച മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശ്വാസികള്‍ക്കിടയില്‍നിന്നു ഉയര്‍ത്തി നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് മാര്‍പാപ്പ സ്നേഹ ചുംബനം നല്‍കി അനുഗ്രഹിച്ചു. ആരവങ്ങള്‍ക്കിടയിലൂടെ തുറന്ന വാഹനത്തില്‍ കൈവീശി കടന്നുപോയ മാര്‍പാപ്പ വിവിധ ഭാഷക്കാരും ദേശക്കാരുമായ ആയിരങ്ങള്‍ക്ക് സമ്മാനിച്ചത് സ്വപ്ന തുല്യമായ അസുലഭ മുഹൂര്‍ത്തം.

28000 പേരാണ് മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നാല് ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ചയാണ് മടങ്ങുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *