യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
അബുദാബി: യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു.കമ്പനിയുടെ നിലനില്‍പും തൊഴിലാളികളുടെ എണ്ണവും അടിസ്ഥാനമാക്കി തീരുമാനമെടുക്കും.പുതിയ വീസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. ഇതിനു മുന്‍പ് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും നടപടി. സുരക്ഷിത സ്ഥാപനങ്ങള്‍ക്ക് നിലവിലെ ബാങ്ക് ഗ്യാരണ്ടി സംവിധാനം തുടരുകയോ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് മാറുകയോ ചെയ്യാം.
ഒരു തൊഴിലാളിക്ക് 20,000 ദിര്‍ഹമാണ് കൂടിയ ഇന്‍ഷൂറന്‍സ് പരിധി. കമ്ബനി പാപ്പരാവുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്താല്‍ ഇന്‍ഷൂറന്‍സ് തുകയില്‍നിന്ന് തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യങ്ങളും നല്‍കും.