കോട്ടയം ജില്ലയില്‍ കനത്ത മഴ; മെഡിക്കല്‍ കോളജില്‍ വെള്ളം കയറി, രോഗികള്‍ ദുരിതത്തില്‍

കോട്ടയം: കോട്ടയം ജില്ലയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളം കയറി.
ഒപി വിഭാഗത്തില്‍ മുട്ടോളം വെള്ളം കയറി. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.

കോട്ടയം ടൗണില്‍ മണിക്കൂറുകളായി ശക്തമായ മഴയാണ് പെയ്തത്. എന്നാല്‍ ഇതുമാത്രമല്ല ആശുപത്രിയില്‍ വെള്ളം കയറാന്‍ കാരണം. ആശുപത്രിക്ക് സമീപം പുതിയ റോഡ് പണിതതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്നാണ് ആശുപത്രി പരിസരത്ത് വെള്ളം കയറിയത്. ഒപി വിഭാഗത്തില്‍ മുട്ടോളം വെള്ളം കയറിയിട്ടുണ്ട്.

മഴയ്ക്ക് കുറച്ചുനേരമായി ശമനമുള്ളതിനാല്‍ വെള്ളം വലിയുമെന്ന പ്രതീക്ഷയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. ശക്തമായ മഴ കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Sharing

Leave your comment

Your email address will not be published. Required fields are marked *