ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാന്‍ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാന്‍ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് കേരളാ ഹൈക്കോടതി.ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാര്‍ഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
“ഭര്‍ത്താവ് സമ്മതം നല്‍കാന്‍ വിസമ്മതിക്കുമ്ബോള്‍ ഭാര്യയ്ക്ക് വിവാഹമോചനം തേടാം. ഇത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി. മുസ്ലീം സമുദായത്തിലെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസില്‍ നിയമപരിജ്ഞാനമില്ലാത്ത മുസ്ലീം പുരോഹിതരെ ആശ്രയിച്ച് വിധി പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ‘ഖുല’ (Khula) ചൊല്ലി ഏകപക്ഷീയമായി വിവാഹമോചനം നേടാന്‍ മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്ന മുന്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ശ്രദ്ധേയമായ പല പരാമര്‍ശങ്ങളും കേരളാ ഹൈക്കോടതി ഇതോടനുബന്ധിച്ച് നടത്തി.