ഇസ്രായേലില്‍ വീണ്ടും നെതന്യാഹു
ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു. നിലവിലെ പ്രധാനമന്ത്രിയായിരുന്ന യെയ്ര്‍ ലാപിഡ് തോല്‍വി സമ്മതിച്ചു.ഇസ്രായേല്‍ രാഷ്ട്രീയം എല്ലാ രാഷ്ട്രീയ പരിഗണനകള്‍ക്കും അതീതമാണ്.ഇസ്രായേല്‍ ജനതയ്ക്കും ഇസ്രായേല്‍ രാഷ്ട്രത്തിനും വേണ്ടി നെതന്യാഹുവിന് വിജയം നേരുന്നുവെന്ന് അഭിനന്ദിച്ച് ലാപിഡ് തോല്‍വി സമ്മതിക്കുകയായിരുന്നു .നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ഭൂരിപക്ഷം നേടിയിരുന്നു.നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സംഘം 120 അംഗ നെസെറ്റില്‍ – ഇസ്രായേല്‍ പാര്‍ലമെന്റില്‍ 64 സീറ്റുകള്‍ നേടി.ഇതുവരെ ഇസ്രയേലില്‍ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടില്ലാത്തതുകൊണ്ട് സഖ്യ സര്‍ക്കാരാണ് ഭരണത്തിലേറുന്നത്.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ സൂഷ്മ പരിശോധനകള്‍ക്ക് ശേഷം നവംബര്‍ 9 നുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.നവംബര്‍ 23 വരെ തെരഞ്ഞെടുപ്പ് ഫലത്തിന് അപ്പീല്‍ നല്‍കാനും അവസരമുണ്ട്.ഔദ്യോഗിക ഫലങ്ങള്‍ പുറത്തുവിട്ടതിന് ശേഷം അത് പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് കൈമാറും. ഭൂരിപക്ഷം നേടിയവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചുമതല നല്‍കും.