ഡെന്മാര്‍ക്കില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ അധികാരത്തില്‍ തുടരും
കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കില്‍ ചൊവ്വാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ നേതൃത്വം നല്കുന്ന മധ്യ-ഇടതുപക്ഷ സഖ്യം ജയിച്ചു.അതേസമയം, കൂടുതല്‍ കക്ഷികളെ ഉള്‍ക്കൊള്ളിച്ച് വിശാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി മാര്‍ഗരീത്താ രാജ്ഞിക്കു രാജി സമര്‍പ്പിച്ചു.179 അംഗ പാര്‍ലമെന്‍റില്‍ ഭരണസഖ്യത്തിന് 90 സീറ്റുകളാണു ലഭിച്ചത്. 2019 ജൂണില്‍ അധികാരമേറ്റ മെറ്റെ ഫ്രെഡറിക്സണ്‍ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അടിവരയിടുന്നതാണു തെരഞ്ഞെടുപ്പുഫലം.
കോവിഡ് മഹാമാരിയുടെവ്യാപനകാലത്ത് രോമത്തിനായി ഫാമുകളില്‍ വളര്‍ത്തിയിരുന്ന നീര്‍നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിവാദമായത്തിനെത്തുടര്‍ന്ന് മെറ്റെയ്ക്കു തെരഞ്ഞെടുപ്പ് നേരത്തേയാക്കേണ്ടിവരുകയായിരുന്നു.