വീണ്ടും മിസൈലുമായി ഉത്തരകൊറിയ; പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ജപ്പാന്‍
സിയോള്‍: കൊറിയന്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന്റെ സാധ്യത വര്‍ധിപ്പിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ തൊടുത്തു.ഭൂഖാണ്ഡന്തര മിസൈല്‍ ഉള്‍പ്പടെ ഉത്തരകൊറിയ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാര്‍ വടക്കന്‍, മധ്യ പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. ഇത് മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം 10ലധികം മിസൈലുകളാണ് ഉത്തരകൊറിയ തൊടുത്തുവിട്ടത്. ഇതിലൊന്ന് ദക്ഷിണകൊറിയയുടെ അതിര്‍ത്തിക്ക് സമീപം വരെ എത്തി.
നിലവില്‍ മിയാഗി, യാമഗാറ്റ, നിഗാട്ട തുടങ്ങിയ ജപ്പാന്‍ പ്രദേശങ്ങളില്‍ ഉള്ളവരോടാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചത്. അതേസമയം, ഉത്തരകൊറിയയുടെ ആവര്‍ത്തിച്ചുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ ക്ഷമിക്കാന്‍ കഴിയുന്നതല്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറഞ്ഞു.