ഓണ്‍ലൈന്‍ വ്യാപാര വെല്ലുവിളി; കോര്‍പറേറ്റ് കമ്പനി രൂപവത്കരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ പ്രതിസന്ധിയെ മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പറേറ്റ് കമ്പനി രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങള്‍ മാത്രമായിരിക്കും കമ്പനിയുടെ ഓഹരി ഉടമകള്‍. ഓഹരി ഉടമകള്‍ക്ക് മാത്രമായിരിക്കും കമ്ബനിയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനാവുകയെന്നും ഇതിലൂടെ ഓഹരി ഉടമകള്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ 25 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകും. ഇതിലൂടെ ഓണ്‍ലൈന്‍ കമ്ബനികളുമായി കേരളത്തിലെ വ്യാപാരികള്‍ക്കും മത്സരിക്കാനാവുമെന്നും രാജു അപ്‌സര പറഞ്ഞു.

ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ജെ. ഷാജഹാന്‍, കെ.വി. അബ്ദുല്‍ ഹമീദ്, കെ.കെ. വാസുദേവന്‍, കെ. അഹമ്മദ് ഷെറീഫ്, സംസ്ഥാന സെക്രട്ടറിമാരായ എസ്. ദേവരാജന്‍, ബാബു കോട്ടായില്‍, സണ്ണി പൈമ്ബിള്ളില്‍, പി.കെ. ബാപ്പു ഹാജി, വി.എം. ലത്തീഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. സബില്‍ രാജ്, അഡ്വ. എ.ജെ. റിയാസ്, ജില്ല ട്രഷറര്‍ സി.എസ്. അജ്മല്‍, ജില്ല വൈസ് പ്രസിഡന്റ് എം.സി. പോള്‍സണ്‍, യൂത്ത് വിങ് ജില്ല പ്രസിഡന്റ് കെ.എസ്. നിഷാദ്, വനിത വിങ് ജില്ല പ്രസിഡന്റ് സുബൈദ നാസര്‍ എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറര്‍ എം.കെ. തോമസ് കുട്ടി ചൊല്ലിക്കൊടുത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *