രാജ്യസഭ തെരഞ്ഞെടുപ്പ് ഈ മാസം; കേരളത്തില്‍ മൂന്ന് ഒഴിവുകള്‍
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും.കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ഇവരുടെ കാലാവധി തീരും.
കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലില്‍ തീരുന്നത്.കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദശര്‍മ്മ ഉള്‍പ്പടെ പതിമൂന്ന് പേരുടെ കാലാവധിയാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.