
ഉത്തര്‍പ്രദേശ് അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും.ഒന്‍പതു ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആണ് തിങ്കളാഴ്ച രാവിലെ ഏഴിന് തുടങ്ങുന്നത്.അതെസമയം പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.ചാകിയ, റോബര്‍ട്സ്ഗഞ്ച്, ദുദ്ധി മണ്ഡലങ്ങളില്‍ വൈകുന്നേരം നാലിനു പരസ്യപ്രചാരണം അവസാനിച്ചതായാണ് തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. 1.09 കോടി പുരുഷന്മാരും 94.4 ലക്ഷം സ്ത്രീകളും ഉള്‍പ്പെടെ 2.05 കോടി വോട്ടര്‍മാരാണ് ഒന്‍പതു ജില്ലകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ സമ്മതിദാനാവ കാശം വിനിയോഗിക്കുക.