വാഹനാപകടം; നഷ്ടപരിഹാരം വേഗത്തിലാക്കാന്‍ പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം.അപകടങ്ങളുടെ വിശ ദമായ അന്വേഷണം, അപകടത്തെക്കുറിച്ച വിശദമായ റിപ്പോര്‍ട്ട്, വിവിധ കക്ഷികള്‍ക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ് മോട്ടോര്‍ ആ ക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്.ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വരും.