2020 ലെ ഇന്ത്യയുടെ ജിഡിപിയില്‍ യൂട്യൂബ് ക്രിയേറ്റര്‍മാരുടെ പങ്ക് 6800 കോടി രൂപ
2020 ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തിലേക്ക് യൂട്യൂബ് ക്രിയേറ്റര്‍മാരുടെ സംഭാവന 6800 കോടി രൂപയാണെന്ന് യൂട്യൂബ്.ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടാണ് യൂട്യൂബ് പുറത്തുവിട്ടത്. 6,83,900 ലക്ഷം തൊഴിലുകള്‍ക്ക് യൂട്യൂബ് പിന്തുണ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ഒരു ലക്ഷം വരിക്കാരുള്ള യൂട്യൂബ് ചാനലുകളുടെ എണ്ണം 40000 എത്തിയിട്ടുണ്ടെന്നാണ് വിവരം. വര്‍ഷം 45 ശതമാനത്തിന്റെ വളര്‍ച്ചയാണിതിനുള്ളത്. കൂടുതല്‍ ഇന്ത്യന്‍ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ പ്രേക്ഷകരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ യൂട്യൂബ് നെറ്റ് വര്‍ക്കിനുള്ള സ്വാധീനം വ്യക്തമാക്കുന്ന ഇത്തരത്തില്‍ ആദ്യത്തെ റിപ്പോര്‍ട്ട് ആണിതെന്ന് ഓക്‌സഫഡ് എക്കോണമിക്സ് മേധാവി അഡ്രിയന്‍ കൂപ്പര്‍ പറഞ്ഞു