
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും
ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാര്‍ജ്ജിച്ച് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങും. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.