എഞ്ചിനടിയില്‍ നിന്ന് തീപ്പൊരി ; ഡെറാഡൂണ്‍ എക്‌സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ട്രാക്കില്‍ വച്ചത് 15 അടി നീളമുള്ള കമ്പി

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . കാത്‌ഗോഡാമില്‍ നിന്ന് ഡെറാഡൂണിലേക്ക് വരികയായിരുന്ന 14119 ഡെറാഡൂണ്‍ എക്‌സ്പ്രസ്സാണ് ട്രാക്കില്‍ വച്ചിരുന്ന 15 അടി നീളമുള്ള ഇരുമ്ബ് കമ്ബിയില്‍ തട്ടി നിന്നത് .എഞ്ചിനടിയില്‍ വലിയ ശബ്ദവും തീപ്പൊരിയും ഉയർന്നതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തുകയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ നാലരയ്‌ക്ക് ഡെറാഡൂണിലേക്ക് വരികയായിരുന്നു ഡെറാഡൂണ്‍ എക്സ്പ്രസ്. ദോയ്‌വാലയ്‌ക്കും ഹരാവാലയ്‌ക്കും ഇടയില്‍ ട്രെയിൻ എത്തിയപ്പോള്‍ ലോക്കോ പൈലറ്റ് അനൂജ് ഗാർഗ് എഞ്ചിനടിയില്‍ വലിയ ശബ്ദം കേട്ടു. അപകടം മനസ്സിലാക്കിയ ഉടൻ എമർജൻസി ബ്രേക്ക് അമർത്തി ട്രെയിൻ നിർത്തി. സഹായിയുമായി ഇറങ്ങിയപ്പോഴാണ് എൻജിനിനടിയില്‍ 15 അടിയോളം നീളമുള്ള കമ്പി കണ്ടത് .ലോക്കോ പൈലറ്റ് തന്നെയാണ് ഇവ നീക്കം ചെയ്തത് . തുടർന്ന് ഒരു തീവണ്ടി സുരക്ഷിതമായി ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. സംഭവം ആർപിഎഫും , ദോയ്‌വാല പോലീസും അന്വേഷിക്കുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *